NEWS & EVENTS
Back to News & Events
ഷിഗല്ല രോഗത്തിനെതിരെ മുൻകരുതലെടുക്കുക
23-12-2020

കുട്ടികളേയും, പ്രതിരോധ ശേഷി കുറഞ്ഞവരേയും കൂടുതലായി ബാധിക്കുന്ന ബാക്ടീരിയൽ രോഗമാണ് ഷിഗല്ല.

രോഗ ലക്ഷണങ്ങൾ.

* വയറുവേദന

* ദഹനക്കുറവ്

* വിശപ്പില്ലായ്മ

* പനി

* ചർദ്ദി

* വയറിളക്കം, മലത്തിൽ രക്തത്തിൻ്റെ സാന്നിധ്യം

രോഗം പടരുന്നതെങ്ങനെ ?

* പഴകിയ ഭക്ഷണം.

* മലിനമായ കുടിവെള്ളം

* തുറസ്സായ സ്ഥലത്തെ മലവിസർജ്ജനം

* മലവിസ്സർജനത്തിനു ശേഷമുള്ള ശുചിത്വമില്ലായ്മ

എങ്ങനെ പ്രതിരോധിക്കാം ?

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

* തുറന്നു വച്ചിരിക്കുന്ന ആഹാര സാധനങ്ങൾ കഴിക്കാതിരിക്കുക.

* ഭക്ഷണത്തിന് മുൻപും ശേഷവും കൈ വ്യത്തിയായി കഴുകുക.

* വ്യക്തിശുചിത്വം പാലിക്കുക.

* രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ കൃത്യമായ വൈദ്യസഹായം തേടുക.